ലോകസഭാ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബോര്‍ഡ്, കോര്പ്പറേഷന് അധ്യക്ഷ സ്ഥാനങ്ങള്‍ രാജിവെയ്ക്കാനൊരുങ്ങി ആര്‍ജെഡി. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തില്‍ തീരുമാനം.ഉഭയക്ഷി ചര്‍ച്ച ഇല്ലാതെ എല്‍ഡിഎഫ് സീറ്റ് വിഭജനം നടത്തിയെന്നാണ് പരാതി. രണ്ട് കോര്പറേഷന് ചെയര്മാന് പദവികളും ആറ് ബോര്‍ഡ് അംഗത്വവും രാജിവെയ്ക്കാനാണ് ആര്‍ജെഡിയുടെ തീരുമാനം. 2018ല്‍ യുഡിഎഫ് വിട്ടു തിരിച്ചെത്തിയപ്പോള്‍ എല്‍ഡിഎഫ് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അവകാശവാദം. എന്നാല്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചു, ഇത്തവണ തരാമെന്ന് പറഞ്ഞിട്ടും തന്നില്ല.ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പറഞ്ഞു.