സ്കോട്ടിഷ് ഹൈലാൻഡ്സ് മുതൽ ആസ്ട്രേലിയൻ തീരം വരെ ഉൾപ്പെടുത്തിയ പട്ടികയാണ് ലോൺലി പ്ലാനറ്റിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. തായ്ലൻഡിലെ ഈന്തപ്പനകൾ നിറഞ്ഞ തീരങ്ങളും വെയിൽസിലെ കാറ്റും വീശുന്ന ബീച്ചുകളും ജപ്പാന്റെ പുറം ദ്വീപുകളിലെ ആളൊഴിഞ്ഞ കടൽത്തീരങ്ങളുമെല്ലാം ലോൺലി പ്ലാനറ്റിന്റെ പുതിയ പുസ്തകത്തിൽ ഉൾപ്പെടുന്നുണ്ട്. ചെറുതും ചൂടുള്ളതുമായ പ്രകൃതിദത്ത കുളങ്ങൾ നിരവധിയുള്ള മിഡിൽ ഈസ്റ്റിലേക്കുള്ള എൻട്രിയാണ് യെമനിലെ ഖലൻസിയ ബീച്ചെന്ന് പുസ്തകം പറയുന്നു.കേരളത്തിൽ നിന്ന് വർക്കലയിലെ പ്രശസ്തമായ പാപനാശം ബീച്ചാണ് പട്ടികയിൽ ഇടം പിടിച്ചത്. ഇന്ത്യയിൽ നിന്ന് ആൻഡമാൻ ദ്വീപിലെ രാധാനഗർ സ്വരാജ് ദീപ് ബീച്ചും ഗോവയിലെ പാലോലം ബീച്ചും പാപനാശം ബീച്ചിനുപുറമെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.