സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് പവന് 80 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52600 രൂപയായി.
അന്താരാഷ്ട്ര സ്വര്‍ണവില 2400 ഡോളറിലേക്ക് എത്തുമെന്നും സൂചനകളുണ്ട്. ഇന്നലെ രാവിലെ റഷ്യന്‍ ന്യൂക്ലിയര്‍ ടാങ്കിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില 2353 ഡോളര്‍ വരെ എത്തി. ഇതേതുടര്‍ന്നാണ് ഇന്ന് സംസ്ഥാനത്തും സ്വര്‍ണ വില ഉയര്‍ന്നത്.