തെന്നിന്ത്യൻ താര സുന്ദരിയായ തമന്ന ഭാട്ടിയയെ ശീതള പാനീയ ബ്രാൻഡ് ആയ രസ്ന പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഏറെ ആരാധകരുള്ള താരം രസ്നയുടെ ബ്രാൻഡ് അംബാസിഡർ ആവുന്നതോടെ കൂടുതൽ ലാഭം നേടാൻ സാധിക്കുമെന്നാണ് രസ്നയുടെ പ്രതീക്ഷ.രസ്ന ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനുള്ള പരസ്യ ചിത്രത്തിൽ തമന്ന അഭിനയിക്കും. വേനലിൽ രസ്ന ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിന് ഇത് സഹായകമാകും. പുതിയ രസ്ന കോൺസെൻട്രേറ്റ് 500 മില്ലി സാഷെയിൽ ലഭ്യമാകുന്നതിനു പുറമേ 750, 500, 400 ഗ്രാം പാക്കുകളിലും വിപണിയിൽ ലഭ്യമാകുന്നുണ്ട്.ഇൻസ്റ്റന്റ് സൂപ്പുകൾ, തേൻ, ചോക്ലേറ്റ് സ്പ്രെഡുകൾ, പ്രോട്ടീൻ പൊടികൾ എന്നിവയും തങ്ങളുടെ ഹെൽത്തി ഡേ ബ്രാൻഡിന് കീഴിൽ രസ്ന വിപണിയിലെത്തിച്ചിട്ടുണ്ട്