ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്സിന്റെ വിജയശില്‍പ്പിയായ ശശാങ്ക് സിങ്ങിനെ അഭിനന്ദിച്ച് ടീം ഉടമ പ്രീതി സിന്റ. കഴിഞ്ഞ വര്‍ഷം യുവ ഓൾ റൗണ്ടർ ശശാങ്ക് സിങ് ആണെന്നു തെറ്റിദ്ധരിച്ചാണ് പഞ്ചാബ് ശശാങ്ക് സിങ്ങിനെ ലേലത്തിൽ എടുത്തത്. അബദ്ധം മനസ്സിലായതോടെ പിൻവാങ്ങണമെന്ന് പഞ്ചാബ് പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. പിന്നീട് താരം പഞ്ചാബിന്റെ സ്ഥിര സാന്നിധ്യമാകുകയും ഇപ്പോൾ മാച്ച് വിന്നങ് പ്രകടനം നടത്തുകയും ചെയ്തു. ഇപ്പോള്‍ ശശാങ്കിന്റെ താരലേല വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രീതി സിന്റ.’ലേലത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഒടുവിൽ സംസാരിക്കാൻ പറ്റിയ ദിവസമാണിതെന്ന് തോന്നുന്നു. ശശാങ്കിന് സംഭവിച്ച പോലെയുള്ള സാഹചര്യങ്ങള്‍ വന്നാല്‍ പലര്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെടുകയും സമ്മർദ്ദത്തിന് കീഴ്പ്പെടുകയും ചെയ്യാം. എന്നാല്‍ ശശാങ്ക് അങ്ങനെയല്ല. ശശാങ്ക് ശരിക്കും സ്പെഷ്യലാണ്’,’ജീവിതത്തിന്റെ മത്സരത്തിൽ നിങ്ങൾ മാൻ ഓഫ് ദി മാച്ച് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ പ്രീതി സിന്റ എക്സില്‍ കുറിച്ചു.