മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഭ്രമയുഗം എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ചമൺ പോറ്റിയുടെ പേര് മാറ്റി കൊടുമൺ പോറ്റിയെന്നാക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അടുത്ത ദിവസം സിനിമ റിലീസ് ചെയ്യാനിരിക്കെ കുഞ്ചമൺ പോറ്റി എന്ന പേര് കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുമെന്ന് വ്യക്തമാക്കി കുഞ്ചമൺ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പേര് മാറ്റാൻ തയാറാണെന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയച്ചത്.