കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ബുധനാഴ്ച്ച ജയ്പൂരിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജ്യസഭാ സ്ഥാനാര്‍ത്ഥി പേര് സംബന്ധിച്ച് ചര്‍ച്ച കുടിക്കാഴ്ച്ചയില്‍ നടന്നു. സോണിയാ ഗാന്ധി, ട്രഷറര്‍ അജയ് മാക്കന് എന്നിവരുടെ പേരുകള്‍ക്കാണ് സാധ്യത.