മിസോറാമിലും ഛത്തിസ്ഗഢിലും ഇന്ന് വിധിയെഴുത്ത്. ഛത്തിസസ്ഗഢില് 20 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രണ്ട് ഘട്ടമായി നടക്കുന്ന ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 40 ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാര്‍ക്കായി 5,304 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
മാവോയിസ്റ്റ്-നക്സല്‍ ഭീഷണി ശക്തമായി തുടരുന്നതിനാല്‍ കനത്ത ഛത്തിസ്ഗഢില്‍ കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. 60,000ത്തില്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ ബസ്തര്‍ ജില്ലയില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.