ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന് സച്ചിന് തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി സൂപ്പര്‍താരം വിരാട് കോഹ്ലി.
2023 ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോഹ്ലി ചരിത്രത്തിന്റെ ഭാഗമായത്. താരത്തിന്റെ 49ാം ഏകദിന സെഞ്ചുറിയാണിത്. സച്ചിന്റെ അക്കൗണ്ടിലും 49 സെഞ്ചുറികളാണുള്ളത്. 290 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോലി 49 സെഞ്ചുറി നേടിയത്. സച്ചിന് 463 മത്സരങ്ങള്‍ കളിച്ചാണ് 49 സെഞ്ചുറികള്‍ സ്വന്തമാക്കിയത്.
ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 326 റൺസ് നേടി. 101 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശ്രേയാസ് അയ്യരും (77) ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി എയ്ഡൻ മാർക്രം ഒഴികെ ബാക്കിയെല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി