കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിവാഹ ആഘോഷങ്ങള്‍ നടക്കാനിരിക്കുന്നവര്ക്കും സന്തോഷ വാര്‍ത്തയാണിത്. സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പണിക്കൂലിയും ജിഎസ്ടിയുമെല്ലാം കണക്കാക്കുന്നത് എന്നതിനാല്‍ വിലക്കുറവ് ഉപഭോക്താവിന് വലിയ നേട്ടമാകും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 44240 രൂപയില്‍ നിന്ന് കുറഞ്ഞ് 43600 രൂപ വരെ പവന് വില എത്തിയിരുന്നു എങ്കിലും പിന്നീട് വില കുതിക്കുന്നതാണ് വിപണിയില്‍ കണ്ടത്. എന്നാല്‍ നിലവില്‍ വില ഇടിഞ്ഞുവരുന്നതാണ് ട്രെന്‍ഡ്. വ്യാഴാഴ്ച 120 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയും കുറഞ്ഞു. ഈ അവസരം ഉപയോഗിച്ച് സ്വര്‍ണ്ണ വില്പന വര്‍ധിക്കുമെന്നാണ് സ്വര്‍ണ്ണ വ്യാപാരികള്‍ കരുതുന്നത്.