സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് ചുമതലപ്പെടുത്തിയതില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി സ്ഥാനം ഏറ്റെടുക്കില്ലെന്ന് സൂചന. സുരേഷ് ഗോപിയോട് കൂടിയാലോചന ഇല്ലാതെയാണ് സുരേഷ് ഗോപിക്ക് അധ്യക്ഷ ചുമതല നല്‍കിയതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നുമാണ് സൂചന. എന്നാല്‍ കേന്ദ്രനേതൃത്വവുമായി കൂടിയാലോചനയ്ക്ക് ശേഷമെ എടുക്കൂ..
ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ പദവിയില്‍ ഇരുന്നുകൊണ്ട് സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആകുമോയെന്ന കാര്യത്തിലാണ് ആശങ്ക. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകള്‍ക്ക് വേണ്ടി സുരേഷ് ഗോപി സംഘടിപ്പിക്കുന്ന പദയാത്ര ഗാന്ധി ജയന്തി ദിനത്തില്‍ നടക്കാനിരിക്കുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് മൂലം പണം നഷ്ടമായവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര. സുരേഷ് ഗോപി രാഷ്ട്രീയ രംഗത്ത് സജീവമാകാനുള്ള നീക്കത്തിന്റെ തുടക്കമാണ് ഈ പദയാത്ര. അതിനിടെ സത്യജിത് റായ് ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി ഏറ്റെടുക്കാനാവുമോയെന്ന ആശങ്കയുണ്ട്.