രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച നടന് വിജയിനെ സൂപ്പര്‍താരം രജനീകാന്ത് അഭിനന്ദനമറിയിച്ചു. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രതികരണം.
രണ്ടുതവണ അഭിനന്ദനങ്ങള്‍ എന്നു പറഞ്ഞ തൊഴുകൈകളുമായിനിന്ന രജനീകാന്ത് മറ്റു ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ വിമാനത്താവളത്തിനുള്ളിലേക്കുപോയി.