വരുന്ന ലോക്സഭാമണ്ഡലത്തില്‍ തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപി നീക്കം. ക്രമമായി ബിജെപിയുടെ വോട്ട് കൂടുന്ന മണ്ഡലമാണ് തിരുവനന്തപുരം. അതിനാല്‍ മണ്ഡലത്തിലെ പരമാവധി പാര്‍ട്ടി വോട്ടുകളും നിക്ഷ്പക്ഷരുടെയും വോട്ടുകള്‍ നേടാന്‍ സാധിക്കുന്ന തരത്തിലുളള സ്ഥാനാര്‍ത്ഥിയെയായിരിക്കും പരിഗണിക്കുന്നത്. അതിനാല്‍ വിജയ സാധ്യതയുളള മണ്ഡലത്തില്‍ വളരെ ശ്രദ്ധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എന്നിവരുള്പ്പെടെയുളളവരെ പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍.