തിരുവനന്തപുരം: ചോരക്കളമായി വീണ്ടും മാനവീയം വീഥി. കഴിഞ്ഞ ദിവസം രാത്രി ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വെട്ടിപ്പരിക്കേല്‍പ്പിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയായ വട്ടിയൂര്‍ക്കാവ് സ്വദേശി ഷമീര്‍. ഷമീര്‍ കൈവശംവച്ചിരുന്ന വെട്ടുകത്തി കൊണ്ട് ധനു കൃഷ്ണന്റെ കഴുത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ പോലീസ് പൊലീസിന്റെ കസ്റ്റഡിയിലാണ്.ധനു കൃഷ്ണന് ഒപ്പമുണ്ടായിരുന്ന പെണ് സുഹൃത്തിനെ ഷമീറിനൊപ്പം ഉണ്ടായിരുന്ന യുവാവ് നോക്കിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പേലീസ് ആരോപിക്കുന്നു.മാനവീഥിയം വീഥിയില്‍ സംഘര്ഷങ്ങുണ്ടാകാന് സാധ്യതയുണ്ടെന്ന് കേരളൈറ്റ് ന്യൂസ് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.