സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൾ റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ധന ശേഖരണം 34 കോടി കടന്ന് മുന്നോട്ട്. ലോകമെമ്പാടുമുള്ള മലയാളികളാണ് അബ്ദുൽ റഹീമിന്റെ മോചനത്തിനായി കൈകോർത്തത്.
34 കോടി രൂപയാണ് റഹീമിന്റെ മോചനത്തിനായി ആകെ വേണ്ടത്. മൊബൈൽ ആപ്പ് നിർമ്മിച്ചും ബാങ്ക് അക്കൗണ്ട് വഴിയും ഒക്കെയാണ് അബ്ദുൽ റഹീമിനായി ധന ശേഖരണം നടത്തിയത്