നി വാണിജ്യാവശ്യങ്ങള്‍ക്കായുള്ള കോളുകള്‍ നിരന്തരം ശല്യം ചെയ്യില്ല. നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സന്ദേശങ്ങളയക്കുന്നതിനും വോയ്സ് കോളുകള്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങണം. പുതിയ നിര്‍ദേശപ്രകാരം എല്ലാ ടെലികോം കമ്പനികളും സ്ഥാപനങ്ങളും ഉപഭോക്താക്കളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടെലികോം കമ്പനികള്‍ പുതിയ ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷന്‍ (ഡിസിഎ) വൈകാതെ നടപ്പാക്കേണ്ടി വരും. ഇതോടെ നിലവില്‍ ടെലികോം വരിക്കാര്‍ക്ക് എസ്എംഎസ് വഴിയും വോയ്സ് കോള്‍ വഴിയും വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നതിന് ബാങ്കുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ട്രേഡിങ് കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പോലുള്ളവ ഇതുവരെ ഉപഭോക്താക്കളില്‍ നിന്ന് നേടിയ അനുമതികള്‍ അസാധുവാകും.