തിരുവല്ലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി.ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ഇതുവരെ തിരികെ വീട്ടിലെത്തിയിട്ടില്ല. ഇതോടെ രക്ഷിതാവിന്റെ പരാതിയിൽ തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി.തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനിയായ കാവുംഭാഗം സ്വദേശിയെയാണ് കാണാനായത്. രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയത്. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ഇന്ന് പരീക്ഷ എഴുതിയിരുന്നില്ല എന്നു വ്യക്തമായി. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.