വനിതാ പ്രീമിയര്‍ ടി 20 ലീഗ് രണ്ടാം എഡിഷനിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ജയം. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടിയായി മുംബൈ നാല് വിക്കറ്റുകള്‍ കൈയിലിരിക്കേ നിശ്ചിത ഓവറില്‍ 173 റണ്‍സെടുത്ത് ജയിച്ചു. ആലിസ് കാപ്സിയുടെ ഓള്‍റൗണ്ട് പ്രകടനം ഡല്‍ഹിയെ രക്ഷിച്ചില്ല
അവസാന പന്തില്‍ അഞ്ചു റണ്‍സ് വേണ്ടിടത്ത്, സിക്സ് നേടി വയനാട്ടുകാരി സജന സജീവനാണ് മുംബൈക്ക് ജയമൊരുക്കിയത്. ആലിസ് കാപ്സി എറിഞ്ഞ അവസാന ഓവറില്‍ മുംബൈക്ക് 12 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ പൂജ വസ്ത്രകാര്‍ പുറത്തായി. രണ്ടാം പന്തില്‍ രണ്ട് റണ്‍സും മൂന്നാം പന്തില്‍ ഒരു റണ്ണുമാണ് നേടാനായത്. മൂന്ന് പന്തുകള്‍ ശേഷിക്കേ വേണ്ടത് ഒന്‍പത് റണ്‍സ്. നാലാം പന്ത് ഹര്‍മന്‍പ്രീത് കൗര്‍ ബൗണ്ടറി കടത്തി. അഞ്ചാം പന്തില്‍ കൗര്‍ പുറത്താവുകയും ചെയ്തു. തുടര്‍ന്നു വന്ന സജന സിക്സടിച്ച് കളി മുംബൈയെ വിജയിപ്പിക്കുകയായിരുന്നു.