സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര തൃശൂരിലെ പൂച്ചിന്നിപ്പാടം പിന്നിട്ടു. കനത്ത മഴയിലും പദയാത്രയുമായി സുരേഷ് ഗോപി മുന്നോട്ട് പോവുകയാണ്. നിലവില്‍ യാത്ര 17 കിലോ മീറ്റര്‍ യാത്ര പിന്നിട്ടിരിക്കുകയാണ്. സുരേഷ് ഗോപിക്കൊപ്പം ബിജെപി നേതാക്കളും അണികളും യാത്രയില്‍ അണി നിരക്കുന്നുണ്ട്. ഞങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തിലോ ഒന്നുമല്ല, ഞങ്ങള്‍ നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കുവേണ്ടിയാണ് പദയാത്ര നയിക്കുന്നതെന്നാണ് പദയാത്രയുടെ തുടക്കത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. കരുവന്നൂരിലെ പ്രതിസന്ധി പരിഹരിക്കാന്‍ സിപിഎം തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ യാത്ര നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.