ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്കെതിരായ ഫൈനല്‍ മത്സരത്തിനു മുമ്പ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും പരിശീലകന് രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.
കൊളംബോ: ഞായറാഴ്ച ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്കെതിരായ ഫൈനല്‍ മത്സരത്തിനു മുമ്പ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും പരിശീലകന് രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.
ശനിയാഴ്ച കൊളംബോയിലെ ടീം ഹോട്ടലിലായിരുന്നു അനൗദ്യോഗിക കൂടിക്കാഴ്ചയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബാറ്റിങ് കോച്ച് വിക്രം റാത്തോറും ചേര്‍ന്നാണ് അനൗദ്യോഗിക കൂടിക്കാഴ്ചയാരംഭിച്ചത്. ബൗളിങ് കോച്ച് പരസ് മാംബ്രെ, മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ പങ്കെടുത്തു.