രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ആകെ 33 പേരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും സച്ചിന് പൈലറ്റും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
അശോക് ഗെഹ് ലോത്ത് സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്നും സച്ചിന് പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ നിന്നും മത്സരിക്കും.
രാജസ്ഥാന് അസംബ്ലി സ്പീക്കര്‍ സി പി ജോഷി തന്റെ നാഥ്ദ്വാര നിയമസഭാ സീറ്റില്‍ മത്സരിക്കും, പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതസ്ര ലച്ച്മംഗഢില്‍ നിന്ന് മത്സരിക്കും