പൂവാർ:പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കമായി. കുളത്തൂർ പഞ്ചായത്തിലെ പരുത്തിയൂർ ക്രൈസ്റ്റ് ദി കിംഗ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എംഎൽഎ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെൻഡാർവിൻ അധ്യക്ഷനായി. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജുനൻ,കുളത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡേവിൾസ് മേരി പൂവാർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.മിനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ അൽവേഡിസ, ജില്ലാപഞ്ചായത്ത് അംഗം സൂര്യ.എസ് പ്രേം,ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ എസ്.ആര്യാദേവൻ, ജെ.ജോജി,ബ്ലോക്ക് മെമ്പർമാരായ വൈ സതീഷ്,ജെ.സോണിയ,എം.കുമാർ, മെമ്പർമാരായ അജിത്ത് പൊഴിയൂർ,എ ജോൺസൺ, ഷിബിൻ,എം സുനിൽ, ബി ഡി ഒ രംജിത്ത് ആർ.എസ്, എന്നിവർ പങ്കെടുത്തു.പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും,
ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ആറ് പഞ്ചായത്തുകളുടെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതി തിരുവനന്തപുരം ആർസിസി, പാറശ്ശാല താലൂക്ക് ആശുപത്രി,പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ശ്രീ മൂകാംബിക മെഡിക്കൽ കോളേജ്,പാറശ്ശാല സരസ്വതി ഹോസ്പിറ്റൽ എന്നിവയുടെ മേൽനോട്ടത്തിലാണ് ചികിത്സയും പരിശോധനകളും നടക്കുന്നത്