തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ണില്‍ പരിക്കേറ്റത് തനിക്ക് എതിരെ ഉണ്ടായത് ബോധപൂര്‍വ്വമായ അക്രമണമാണെന്ന് കൊല്ലത്തെ ബി ജെ പി സ്ഥാനാര്‍ഥി ജി കൃഷ്ണകുമാര്‍. തിക്കും തിരക്കും ഉണ്ടാക്കിതന്നെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തിക്കും തിരക്കുമുണ്ടാക്കി അപ്രതീക്ഷിതമായി ആരോ കൂര്‍ത്ത വസ്തുകൊണ്ട് തന്നെ കണ്ണില്‍ കുത്തിയെന്നും കോര്‍ണിയയില്‍ മുറിവുണ്ടായെന്ന് ഡോക്ടേഴ്സ് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിനിടയില്‍ ഇന്നലെയാണ് കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക് പറ്റിയത്. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടമാര്‍ നിര്‍ദേശിച്ചത്.
കുണ്ടറയില്‍ പ്രചാരണം നടന്നപ്പോള്‍ തൃശൂര്‍ പൂര വിവാദം പരാമര്‍ശിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്നു. ഹിന്ദു വിശ്വാസികളെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും പൂരവുമായി ബന്ധപ്പെട്ട് നടന്നെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി.
. തുടര്‍ന്നാണു കണ്ണിനു പരിക്കേറ്റത്. ആരുടെയോ കൈ അബദ്ധത്തില്‍ കൊണ്ടെന്നാണ് കരുതിയത്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടിയാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു