തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച. കഴക്കൂട്ടം വിളയില്‍കുളം സ്വദേശി ശ്യാമിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 പവനോളം മോഷ്ടാക്കള്‍ കവര്‍ന്നതായാണ് വീട്ടുകാര്‍ പരാതി നല്‍കിയത്.
ശ്യാമും കുടുംബവും മൂകാബികയില്‍ പോയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. മോഷ്ടാക്കളെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.