പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറഞ്ഞ് ബാബ രാംദേവ്. സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായാണ് ബാബ രാംദേവ് കൈകൂപ്പി പരസ്യമായി മാപ്പ് പറഞ്ഞത്. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് രാംദേവ് ഉറപ്പ് നല്കി. നിയമം എല്ലാവര്ക്കും ഒന്നാണ്. തെറ്റിനെ നിങ്ങള്‍ ന്യായീകരിക്കുകയാണോ എന്ന് കോടതി രാംദേവിനോട് ചോദിച്ചു.
എന്നാല്‍, തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും മാപ്പ് പറയുകയാണെന്നും രാംദേവ് പറഞ്ഞു. രാംദേവിനൊപ്പം പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും കോടതിയില്‍ ഹാജരായി. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. അന്ന് ഇരുവരും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.