ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ X പാകിസ്താന് പോരാട്ടത്തില്‍ റിസര്‍വ് ദിനത്തിലും കൊളംബോയില്‍ മഴ ഭീക്ഷണി. മത്സരത്തിന് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. മികച്ച സ്കോറിലേക്ക് നീങ്ങുന്ന ഇന്ത്യ വിജയ പ്രതീക്ഷയിലാണ്.
റിസര്‍വ് ദിനത്തിലും മത്സരം നടന്നില്ലെങ്കില്‍ മത്സരം റദ്ദാക്കിയേക്കും.ഇത്തരമൊരു സാഹചര്യത്തില്‍ ഇരു ടീമുകളും ഓരോ പോയിന്റ് വീതം ലഭിക്കും.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ മത്സരഫലം ലഭിക്കണമെങ്കില്‍ രണ്ട് ഇന്നിംഗ്സിലും 20-20 ഓവറെങ്കിലും കളിക്കണമെന്നാണ് നിയമ. അതായത്, റിസര്‍വ് ദിനത്തില്‍ മഴ പെയ്താല്‍, മത്സരത്തിന്റെ ഫലം ലഭിക്കാന്‍ പാകിസ്ഥാന് 20 ഓവറെങ്കിലും ബൗള്‍ ചെയ്യാന്‍ ശ്രമിക്കും. ഇതിനുശേഷം മാത്രമേ ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തില്‍ നിന്ന് ഫലം ലഭിക്കൂ. പാക് ടീമിന് 20 ഓവര്‍ പോലും കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മത്സരം റദ്ദാക്കിയതായി കണക്കാക്കും.
തിങ്കളാഴ്ച കൊളംബോയിലെ കാലാവസ്ഥാ പ്രവചനം
കൂടിയ താപനില: 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില: 25 ഡിഗ്രി സെല്‍ഷ്യസ്
മഴയ്ക്കുള്ള സാധ്യത: 99%
മേഘാവൃതം: 95%
കാറ്റിന്റെ വേഗത: മണിക്കൂറില്‍ 41 കി.മീ