ഐസിസി ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ‘ദിൽ ജഷ്ന് ഭോലേ’ എന്ന ഗാനത്തിൽ ബോളിവുഡ് താരം രൺവീർ സിങും യുട്യൂബർ ധനശ്രീ വർമ്മയുമാണ് അഭിനയിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിന്റെ ഭാര്യയാണ് ധനശ്രീ വർമ്മ.
പ്രീതം ചക്രവർത്തി സംഗീതമൊരുക്കിയ ഗാനത്തിന് ശ്ലോക് ലാലും സാവേരി വർമ്മയുമാണ് വരികളെഴുതിയിരിക്കുന്നത്. പ്രീതത്തിനൊപ്പം നകാശ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിറ്റ ഗാന്ധി, അകാസ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ റാപ് ഭാഗം എഴുതി ആലപിച്ചത് ചരൺ ആണ്.