റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍. പരിപാടിക്ക് തൊട്ടുമുമ്പ് സ്റ്റേഡിയത്തിലെത്തി മന്ത്രി ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം അഭിവാദ്യം സ്വീകരിക്കുകയായിരുന്നു. പരിപാടി ആസൂത്രണം ചെയ്തത് ഉദ്യോഗസ്ഥ തലത്തിലായിരുന്നു.
വ്യാജവാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്.
മന്ത്രിക്ക് എന്ത് ഉത്തരവാദിത്വമാണുളളത്, അധോലാകരാജാവായ ഒരു പിടികിട്ടാപുളളിയുടെ വാഹനമായാല്‍ പോലും മന്ത്രിയ്ക്ക് എങ്ങനെ അറിയും ഒരു വാഹനത്തില്‍ കയറുന്നതിന് മുമ്പ് വാഹനത്തിന്റെ ആര്.സി.ബുക്ക് പരിശോധിക്കാന്‍ മന്ത്രിക്കാനാവില്ലെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.