ന്യൂഡല്‍ഹി: ജെസ്ന മരിയ ജെയിംസ് തിരോധാന കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജസ്ന ജീവിച്ചിരിക്കുന്നുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കാണിച്ച് സിബിഐ കോടതിയില്‍ പറഞ്ഞു. ജെസ്ന തിരോധാനം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തിയെങ്കിലും ജെസ്ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിക്കുകയായിരുന്നു.