കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തില്‍ തേനീച്ച ആക്രമണം. തേനീച്ച ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് എംപി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
അതേസമയം തേനീച്ച ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി ആരോപണം. പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ഭരണ മന്ദിരത്തിന്റെ മുകളില്‍ ഉണ്ടായിരുന്ന തേനീച്ചക്കൂടുകള്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാണ് ആരോപണം.