അങ്കണവാടിയില്‍ നിന്ന് രണ്ടര വയസുകാരന് ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയ സംഭവത്തില്‍ കേസെടുത്ത് ചൈല്‍ഡ് ലൈന്‍. തിങ്കളാഴ്ചയായിരുന്നു നേമത്തെ അങ്കണവാടിയില്‍ നിന്ന് കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് വീട്ടിലെത്തിയത്. കുട്ടി ഇറങ്ങിപ്പോയത് അങ്കണവാടി ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെയാണ് ചൈല്‍ഡ് ലൈന്‍ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.