2023-24 വര്‍ഷത്തെ ഭൂവിഭവ സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സൗത്ത് സോണില്‍ (തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകള്‍) സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടില്‍ വച്ച് 25.11.2023 (ശനിയാഴ്ച) ന് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 24.11.2023 ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റ് www.kslub.kerala.gov.in വഴി ഓണ്‍ലൈന്‍ ആയി രജിസ്ട്രേഷന് നടത്തേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന് ലിങ്ക്
https://docs.google.com/forms/d/e/1FAIpQLSdDi59LSjOz7lgZ4XMNy1d8b07d6uv7qztooGmuP17D4hbNUQ/viewform
വിശദവിവരങ്ങള്‍ക്കായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.