ആണ് കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്ന് ചലച്ചിത്രതാരം അലന്‍സിയര്‍. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022ലെ പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അലന്‍സിയര്‍.
”പ്രത്യേക ജൂറി അവാര്‍ഡ് കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്പം നല്‍കണം. നല്ല നടന് എല്ലാവര്ക്കും കിട്ടും സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിന്റെ പ്രതിമ നല്‍കണം. പ്രത്യേക പുരസ്ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നല്കി അപമാനിക്കരുത്. പുരസ്ക്കാരത്തിനുള്ള തുക വര്‍ധിപ്പിക്കണം. പെണ് പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും’- അലന്‍സിയര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്രസംവിധായകന്‍ ഗൗതം ഘോഷിനോടുമായിരുന്നു അലന്‍സിയറിന്റെ അഭ്യര്‍ത്ഥന.