തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരവും മോശമായതുമായ കമന്റുകള്‍ ഇട്ടവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. പോസ്റ്റുകളുടേയും കമന്റുകളുടേയും സ്ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. പുതുപ്പള്ളിയില്‍ ചാണ്ടി വിജയന് വിജയിച്ചതിലുളള പക തീര്‍ക്കലാണ് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണമെന്നും സി.പി.എം സൈബര്‍ സംഘമാണ് ഇതിന് പിന്നിലെന്നുമാണ് മറിയ ഉമ്മന്റെ ആരോപണം.
ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്നും നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ഇളയമകള്‍ അച്ചു ഉമ്മനെതിരേയും ആക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ അച്ചു ഉമ്മന്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു അന്ന് വ്യക്തിഹത്യ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നത്.