കേരളത്തിലെ വനങ്ങളില്‍ നടന്ന ആനക്കൊമ്പ് വേട്ടയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വെബ് സീരീസ് ‘പോച്ചറി’ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയ ഭട്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് നടിയും നിർമ്മാതാവും കൂടിയായ ആലിയ ഭട്ട് തന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിലൂടെ സഹ നിർമ്മാതാവായ വിവരം അറിയിച്ചത്. ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ച് നടന്ന യഥാർത്ഥ സംഭവങ്ങളാണ് ഈ അന്വേഷണ കുറ്റകൃത്യ പരമ്പരയിൽ പ്രതിപാദിക്കുന്നത്.
‘എല്ലാ ജീവജാലങ്ങളോടും കൂടുതൽ അനുകമ്പയും പരിഗണനയും ഉള്ളവരായിരിക്കാനുള്ള ശക്തമായ സന്ദേശം നൽകുന്ന വെബ് സീരീസാണ് ‘ പോച്ചർ’.’ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി പോച്ചര്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും. ഡല്‍ഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്. നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന അഭിനേതാക്കളാണ് പ്രധാന വേഷത്തിലുള്ളത്.