വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്.വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്.രാവിലെ ആറരയോടെയാണ് സംഭവം. പള്ളിയിലേക്ക് പോയ വെണ്ണമറ്റത്തിൽ ലിസിയാണ് കടുവയെ കണ്ടത്. റോഡിൽ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേഗം റോഡ് കടന്ന് കടുവ കുതിച്ചെത്തി. എന്നാൽ, അത്ഭുതകരമായി സ്ത്രീ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കടുവ വഴിയിലൂടെ കടന്ന് മലയിലേക്ക് കയറിപ്പോയി എന്നാണ് നാട്ടുകാർ പറയുന്നത്.