പൂക്കോട് വെറ്ററിനറി സർവ്വകലാശാലയുടെ താത്കാലിക വിസിയായി ഡോ. പി സി ശശീന്ദ്രന് ചുമതലയേറ്റു. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് വി സി എം ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം. സിദ്ധാര്‍ത്ഥന്റെ കുടുബത്തിന് നീതി ഉറപ്പാക്കുമെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ചെയ്യുമെന്നും ചുമതലയേറ്റ ഡോ. പി സി ശശീന്ദ്രന് പറഞ്ഞു.പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥന്റെ മരണത്തെ തുടര്‍ന്ന് വെറ്ററിനറി സർവ്വകലാശാല വിസി എം ആർ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് വി സി എം ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടിട്ടുണ്ട്.