ഉത്രാളിക്കാവ് പൂരം നാളെ. 20നാണ് ഉത്സവം കൊടിയേറിയത്. എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവയ്ക്കു പേരുകേട്ട ഉത്രാളിക്കാവ് പൂരത്തിൽ കേരളത്തിലെ പ്രമുഖ വാദ്യക്കാരും തലയെടുപ്പുള്ള ആനകളും 3 ദേശങ്ങളിലുമായി അണിനിരക്കും.
25, 27, 28 തീയതികളില്‍ വെടിക്കെട്ട് നടത്താന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി ഉത്തരവിട്ടിരുന്നു. ഇതോടനനുബന്ധിച്ച് 25 ന് സാമ്പിള്‍ വെടിക്കെട്ടും നടത്തിയിരുന്നു. പൂരം പ്രമാണിച്ച് 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.