പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവും, തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മോദി സ്ഥിരം നാടകവുമായി വന്നരിക്കുകയാണെന്നും, മോദിയെ തിരിച്ച് വീട്ടിലെത്തിക്കും വരെ ഡി.എം.കെയ്ക്ക് ഉറക്കമുണ്ടാവില്ലെന്നും ഉദയനിധി പറഞ്ഞു. തന്റെ സ്വീകാര്യത കണ്ട് ഡി.എം.കെക്ക് ഉറക്കം നഷ്ടമായെന്ന മോദിയുടെ പ്രസ്താവയ്ക്ക് മറുപടി പറയുകയായിരുന്നു ഉദയനിധി. ‘പ്രധാനമന്ത്രി പറയുന്നത് ഡി.എം.കെക്ക് ഉറങ്ങാനാവുന്നില്ല എന്നാണ്. അതെ നിങ്ങളെ തിരിച്ച് വീട്ടിലെത്തിക്കും വരെ ഞങ്ങള്‍ക്ക് ഉറക്കമില്ല. ബി.ജെ.പിയെ വീട്ടിലേക്ക് തിരിച്ചയക്കും വരെ ഞങ്ങള്‍ ഉറങ്ങാന്‍ പോകുന്നില്ല. 2014ല്‍ ഗ്യാസിന് 450 രൂപയുണ്ടായിരുന്നത്, ഇന്ന് 1200 രൂപയിലേക്ക് എത്തിയിരിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ മോദി തന്റെ നാടകവുമായി രംഗത്തെത്തി 100 രൂപ കുറച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 500 കൂട്ടുകയും ചെയ്യും’, അദ്ദേഹം പറഞ്ഞു.
മിഷോങ് ചുഴലിക്കാറ്റ് സംസ്ഥാനത്തെ ബാധിച്ചപ്പോള്‍ തമിഴ്നാട് സന്ദര്ശിക്കാത്തയാളാണ് പ്രധാനമന്ത്രി. മുഖ്യമന്ത്രി ഫണ്ട് ചോദിച്ചെങ്കിലും ഇതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ തമിഴ്നാടിനോടുള്ള അവഗണനയ്ക്കെതിരെ കഴിഞ്ഞ ദിവസം ഉദയനിധി രംഗത്തെത്തിയിരുന്നു. സംസ്ഥാനം നികുതിയായി അടക്കുന്ന ഓരോ രൂപക്കും 28 പൈസ മാത്രമാണ് കേന്ദ്രം തിരികെ നല്‍കുന്നതെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കുന്നുണ്ടെന്നുമായിരുന്നു ഉദയനിധിയുടെ വിമര്‍ശനം. ഇനി നമ്മള് പ്രധാനമന്ത്രിയെ 28 പൈസ മന്ത്രി എന്ന് വിളിക്കേണ്ടിവരുമെന്നും ഉദയനിധി പരിഹസിച്ചിരുന്നു.