കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജ്. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് സ്ഥാനാർത്ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ യുഡിഎഫിന്റെ പ്രത്യേക അനുമതിയോടെയാണ് പി ജെ ജോസഫ് പ്രഖ്യാപനം നടത്തുക. ഇതോടെ കേരള കോൺഗ്രസുകൾ തമ്മിലുള്ള കോട്ടയത്തെ മത്സരചിത്രം തെളിയും.കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെ എം മാണിയുടെ കല്ലറയിൽ പൂക്കളർപ്പിച്ചാണ് തോമസ് ചാഴികാടൻ പ്രചാരണത്തിന് തുടക്കം കുറിച്ചത്.