യുഎസിലെ മലയാളി ദമ്പതികളുടെ മരണം കൊലപാതകം പട്ടത്താനം സ്വദേശിയായ ആനന്ദ് ഭാര്യ ആലീസിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് യുഎസ് പൊലീസ് സ്ഥിരീകരിച്ചു.
ആനന്ദിന്റെ വീട്ടില്‍ നിന്നും അയൽവാസികൾ വെടിയൊച്ച കേട്ടയതായി പൊലീസ് കണ്ടെത്തി. പുറത്തുനിന്നും ഒരാള്‍ കൊലപാതകം നടത്താനുള്ള സാധ്യതകള്‍ പോലീസ് തള്ളി. 9എംഎം റൈഫിളാണ് കൊലപാതകത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.
എന്നാൽ, ദമ്പതികളുടെ നാല് വയസുള്ള ഇരട്ടക്കുട്ടികള്‍ എങ്ങനെ മരിച്ചുവെന്നത് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വിഷമോ അല്ലെങ്കിൽ കൂടിയ അളവിലുള്ള മരുന്നുകളോ നല്‍കിയാവാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം