തമിഴ്നാട് തൂത്തുക്കുടിയില്‍ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. മാരി സെല്‍വം (24), കാര്‍ത്തിക (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട്് മൂന്ന് ബൈക്കിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. സംഭവസ്ഥലത്ത് തന്നെ രണ്ടു പേരും മരിച്ചു. തുടര്‍ന്ന് അക്രമിസംഘം കടന്നുകളഞ്ഞു.
ഒരേ ജാതിയില്‍പ്പെട്ട മാരി സെല്‍വും കാര്‍ത്തികയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാരി സാമ്പത്തികമായി പിന്നാക്കമാണ്. അതിനാല്‍ കാര്‍ത്തികയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തു. ഒക്ടോബര്‍ 31ന് ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.
കാര്‍ത്തികയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് മാരിയും കാര്‍ത്തികയും കോവില്‍പ്പെട്ടി സ്റ്റേഷനെ സമീപിച്ചിരുന്നു. തുടര്‍ന്നായിരുന്നു രജിസ്റ്റര്‍ വിവാഹം. ദമ്പതികള്‍ മാരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു.