കഴക്കൂട്ടം മംഗലപുരത്ത് വാഹന ഷോറൂമില്‍ വന്‍ തീപ്പിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐഷര്‍ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് മണിയോടു കൂടിയാണ് സംഭവം. മൂന്നു വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഒരു പുതിയ ബസും രണ്ട് പഴയ വാഹനങ്ങളുമാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.അപകടത്തില്‍ കേടുപാട് സംഭവിച്ച് പണിയ്ക്കായി എത്തിച്ച മിനിലോറിയില്‍ നിന്നാണ് ആദ്യം തീ പടർന്നത്. പിന്നീട് തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന പുതിയ ബസിലേക്ക് ആളിപ്പടരുകയായിരുന്നു.