ഗവർണർ സ്ഥാനത്തു നിന്നും രാജിവെച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര രാജൻ. പുതുച്ചേരി ലഫ് ഗവർണറുടെ അധിക ചുമതലയും വഹിക്കുന്ന തമിഴിസൈ സൗന്ദര രാജൻ തമിഴ്നാട്ടിൽ നിന്ന് ബി ജെ പി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കും എന്നാണ് വിവരം.ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇവർ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തൂത്തുക്കുടിയിൽ നിന്ന് 2019 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച തമിഴിസൈ ഡി എം കെയുടെ കനിമൊഴിയോട് വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. തമിഴ്നാട് ബി ജെ പി അധ്യക്ഷയായി 2019 വരെ സേവനമനുഷ്ഠിച്ച തമിഴിസൈയെ 2019 സെപ്റ്റംബറിൽ ആണ് തെലങ്കാനയുടെ ഗവർണറായി നിയമിച്ചത്.തിരുനെൽവേലി, പുതുച്ചേരി, സൗത്ത് ചെന്നൈ എന്നീ മണ്ഡലങ്ങളാണ് തമിഴിസൈയെ മത്സരിപ്പിക്കുന്നതിനായി പരിഗണിക്കുന്നത്. ബി ജെ പി യിൽ നിന്നുള്ള സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി തമിഴിസൈ സൗന്ദര രാജൻ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.