തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം മാത്രം തിരുവനന്തപുരത്തു നിന്ന് ബാംഗളൂരുവിലേക്ക് സർവ്വീസ് നടത്തി വരുന്ന സ്പൈസ് ജെറ്റ് എയർലെെൻസ് തിരുവനന്തപുരം – ബാംഗളൂരു സെക്ടറിൽ
സർവീസുകളുടെ എണ്ണം കൂട്ടുന്നു. ഒക്ടോബർ 10 മുതൽ ആഴ്ചയിൽ 2 സർവീസുകളാണ് പുതുതായി തുടങ്ങുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പുതിയ സർവീസുകൾ. നിലവിൽ ശനിയാഴ്ചകളിൽ മാത്രമാണ് സർവീസ് ഉള്ളത്. പുതിയ സർവീസ്
രാവിലെ 5:50ന് ബാംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 7:25ന് തിരുവനന്തപുരത്ത് എത്തും. തിരികെ 8:05ന് പുറപ്പെട്ട് 09:40ന് ബാംഗളൂരു വിലെത്തും. ശനിയാഴ്ചകളിൽ രാത്രി 10:15ന് തിരുവനന്തപുരത്തെത്തി 10:35ന് തിരിച്ചുപോകും. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ എയർ ലൈൻസ് ദിവസേന 4 സർവീസുകൾ നടത്തുന്നുണ്ട്.