കേരളത്തിലെ ഏറ്റവും പ്രധാനപെട്ട തീർത്ഥാടന കേന്ദ്രങ്ങൾ ആണ് ആറ്റുകാൽ ഭഗവതി ക്ഷേത്രവും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും. ഇവിടെ ദിനംപ്രതി ലക്ഷകണക്കിന് ആളുകളാണ് ദർശനം നടത്തുന്നത്.
ഗുരുവായൂരും ആറ്റുകാലും ഒറ്റയാത്രയിൽ കണ്ടുമടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആര്‍ടിസി ഒരു സൂപ്പർഫാസ്റ്റ് ബസ് ആരംഭിച്ചിരിക്കുകയാണ്. ആറ്റുകാൽ ക്ഷേത്രനടയിൽ നിന്നും ഗുരുവായൂരപ്പന്റെ സന്നിധിയിലേക്കുള്ള ആദ്യ സർവീസ് കൂടിയാണിത്.
കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിനാണ് സർവ്വീസ് നടത്തിപ്പിൻറെ ചുമതല.ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട് .
രാത്രി 07:30ന് ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം, തൃശൂർ വഴി പുലർച്ചെ 04:15ന് ഗുരുവായൂർ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചരിക്കുന്നത്.
മടക്കയാത്ര ഉച്ചയ്ക്ക് 01:15നാണ് ഗുരുവായൂർ നിന്നും പുറപ്പെടുക. തുടർന്ന് രാത്രി 10:40ന് ബസ് ആറ്റുകാൽ ക്ഷേത്രത്തിലെത്തും.
ആറ്റുകാൽക്ഷേത്രം – ഗുരുവായൂർ സർവീസിന്റെ സമയക്രമം
07:30 പിഎം – ആറ്റുകാൽക്ഷേത്രം
07:55 പിഎം – തിരുവനന്തപുരം സെൻട്രൽ
09:45 പിഎം – കൊല്ലം
10:40 പിഎം – കായംകുളം
11:40 പിഎം – ആലപ്പുഴ
12:10 എഎം – ചേർത്തല
01:30 എഎം – എറണാകുളം
03:25 എഎം – തൃശൂർ
04:15 എഎം – ഗുരുവായൂർ
ഗുരുവായൂർ – ആറ്റുകാൽക്ഷേത്രം സർവീസിന്റെ സമയക്രമം
01:15 പിഎം – ഗുരുവായൂർ
02:20 പിഎം – തൃശൂർ
09:25 പിഎം – വൈറ്റില
05:15 പിഎം – ചേർത്തല
06:20 പിഎം – ആലപ്പുഴ
07:35 പിഎം – കായംകുളം
08:40 പിഎം – കൊല്ലം
10:30 പിഎം – തിരുവനന്തപുരം
10:40 പിഎം – ആറ്റുകാൽ ക്ഷേത്രം|