ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം ഓയൂരിലാണ് സംഭവം. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് കാണാതായത്. സംഭവത്തില്‍ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. സഹോദരനൊപ്പം ട്യൂഷന് ക്ലാസിന് പോകുമ്പോഴാണ് സംഭവം.