ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 136-ാ മത് പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി ആഘോഷവും ഇന്ന് ആരംഭിച്ച് മാർച്ച് 8ന് സമാപിക്കും.
പ്രതിഷ്ഠാവാർഷിക സമ്മേളനം 28ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.
രാവിലെ 7 ന് സ്വാമി ഭൈരവൻ ശാന്തിയുടെ സമാധിയിൽ പൂജ, 8ന് അഖണ്ഡശാന്തി ഹോമം, 11.30 ന് ഗുരുപൂജ അന്നദാനം, വൈകുന്നേരം 6.15 ന് തൃക്കൊടിയേറ്റ്. സമ്മേളനത്തിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജെ.ചിഞ്ചുറാണി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എന്നിവർ മുഖ്യാതിഥികളായിരിക്കും. ശശി തരൂർ എം.പി, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, പി.കെ.കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ,സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.മധുപാൽ, ഡോ.അനൂപ്, സൗത്ത് ഇന്ത്യൻ വിനോദ്, ജില്ലാപഞ്ചായത്തംഗം വി.എസ്. ബിനു എന്നിവർ പങ്കെടുക്കും. ജി.ഗോപിനാഥപ്പണിക്കർ കേശവവിളാകത്തെ ആദരിക്കും.
മാർച്ച് 1 ന് വൈകുന്നേരം7 ന് സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാഥിതിയായിരിക്കും. കെ.യു.ജിനീഷ് കുമാർ എം.എൽ.എ,യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്ണ, അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് എസ്.കെ.പ്രീജ, വികലാംഗ ക്ഷേമബോർഡ് ചെയർപേഴ്സൺ ജയാ ഡാളി എന്നിവർ പങ്കെടുക്കും.
2 ന് വൈകുന്നേരം 7 ന് സെൻട്രൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പരിപാടികൾ. 3 ന് രാവിലെ 11 ന് കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സ്വാമി അവ്യയാനന്ദ അദ്ധ്യക്ഷത വഹിക്കും . പ്രൊഫ.വി .മധുസൂദനൻ നായർ, ഡോ.എം.ആർ.തമ്പാൻ, ഡോ.എം.എ.സിദ്ദിഖ്, മങ്ങാട് ബാലചന്ദ്രൻ, അജൻ പനയറ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. 5 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സെൻട്രൽ സ്കൂൾ വാർഷിക സമ്മേളനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷതവഹിക്കും. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, ഗായത്രി എസ്.മോഹൻ, ഗംഗാസുരേഷ് എന്നിവർ പങ്കെടുക്കും. 7.30 ന് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ശലഭം. 5 ന് രാത്രി 7.30ന് ഗുരുദേവകൃതികളുടെ സംഗീതാവിഷ്ക്കാരം. 6 ന് വൈകുന്നേരം 7 ന് കാർഷിക വ്യാവസായിക സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനായിരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാവും. ഐ.ബി.സതീഷ് എം.എൽ.എ, ജി.സ്റ്രീഫൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നിംസ് ഹോസ്പിറ്റൽ എം.ഡി ഫൈസൽഖാൻ, നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ എന്നിവർ പങ്കെടുക്കും.
മാർച്ച് 8 ന് മഹാശിവരാത്രി ദിവസം രാവിലെ 6.30 ന് കാവടി അഭിഷേകം, 8ന് അഖണ്ഡശാന്തിഹോമം, 11 ന് സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിക്കും. ഇമാം പാച്ചല്ലൂർ അബ്ദുസലീം മൗലവി, ഫാ.നിക്കോളസ് മോൺസിഞ്ഞോർ, വി.കെ. പ്രശാന്ത് എം.എൽ.എ, എം.വിൻസെന്റ് എം.എൽ.എ, കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, വികലാംഗക്ഷേമ കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ, സ്വാമി സാന്ദ്രാനന്ദ എന്നിവർ പങ്കെടുക്കും. 12.30 ന് ഗുരുപൂജ, അന്നദാനം, വൈകിട്ട് 4 ന് എഴുന്നള്ളത്ത്, 6 ന് വിശേഷാൽ സന്ധ്യാപൂജ, 6.30ന് മഹാശിവരാത്രി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയായിരിക്കും. അടൂർ പ്രകാശ് എം.പി, ബിനോയ് വിശ്വം എം.പി, സിനിമാതാരം ഇന്ദ്രൻസ്, കെ.ജി. ബാബുരാജ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, കെ.ആൻസലൻ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, ആവണിശ്രീകണ്ഠൻ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ ഡോ.വിജയരാഘവനെ ആദരിക്കും. 10.30 ന് ഭക്തിഗാനമേള ,12 ന് ആയിരം കുടം അഭിഷേകം, 9 ന് വെളുപ്പിന് 4 ന് ആറാട്ടെഴുന്നള്ളത്ത്.