കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം തീരുമാനിച്ചു. കാസര്‍കോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. വൈകുന്നേരം 4.5നാണ് മടക്കയാത്ര. രാത്രി 11.55ന് കാസര്‍കോട് എത്തും. പുതിയ സര്‍വീസ് ഞായറാഴ്ച ആരംഭിക്കും.
കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആഴ്ചയില്‍ ആറു ദിവസമായിരിക്കും സര്‍വീസ്. എട്ടു മണിക്കൂറാണ് കാസര്‍കോട് തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം.
നേരത്തെ അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ലഭ്യതക്കുറവുണ്ടെങ്കില് ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്.