മലയാളികളുടെ പ്രിയ സംവിധായകന് എ കെ സാജനും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിക്കുന്ന പുലിമടയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്സ് വീഡിയോ സോംഗ് പുറത്തിറക്കി. ഡോ. താരാ ജയശങ്കറിന്റെ വരികള്‍ക്ക് ഇഷാന് ദേവ് ഈണം പകര്‍ന്ന്, പ്രദീപ് കുമാര്‍ ആലപിച്ച നീല വാനിലേ… എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.
പ്രണയിക്കുന്നവര്‍ക്കും പ്രണയം ഇഷ്ടപ്പെടുന്നവര്‍ക്കും ആഘോഷമാക്കാനുള്ള പാട്ടാണിത്. പുലിമട തീയറ്ററിലെത്തു മുമ്പു തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്ച്ചയായിമാറിക്കഴിഞ്ഞു. ജോജുവിന്റെ അഭിനയ മികവ് ഒരിക്കല്‍ക്കൂടി ആസ്വദിക്കാന്‍ പോകുന്ന ചിത്രമാണ് പുലിമട.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ ഗാനവുമൊക്കെ ഏറെ ശ്രദ്ധ നേടി. പെണ്ണിന്റെ സുഗന്ധം, സെന്റ് ഒഫ് എ വുമണ്‍, എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്.